ചാടുന്ന വയര്‍ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഒരു പ്രായം കഴിഞ്ഞാല്‍ ഇത് മിക്കവാറും പേര്‍ക്ക് വരുന്ന പ്രധാനപ്പെട്ട പ്രശ്‌നവുമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. ഇവര്‍ക്ക് പ്രസവശേഷവും മറ്റും വയര്‍ ചാടുന്നത് സാധാരണയാണ്. വയര്‍ കുറയ്ക്കാന്‍ ഡയറ്റും വ്യായാമവുമെല്ലാം പ്രധാനമാണ്. ഇതിനൊപ്പം ചില പ്രത്യേക പാനീയങ്ങള്‍ കൂടി കുടിയ്ക്കുന്നത് നല്ലതാണ്. ഇത്തരത്തിലെ ചില പാനീയങ്ങള്‍ ഏതെല്ലാമെന്ന് അറിയാം.ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പാനീയമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. അസെറ്റിക് ആസിഡ് സമ്പുഷ്ടമാണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനും വിശപ്പ് കുറയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി അല്‍പം തേനും ചേര്‍ത്ത് രാവിലെ കുടിയ്ക്കാം. ഇത്തരത്തില്‍ ഒന്നാണ് ഉലുവയിട്ട വെള്ളം. പല പോഷകങ്ങളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല മരുന്ന് കൂടിയാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. സോലുബിള്‍ ഫൈബറാണ് ഇതില്‍ അടങ്ങിയിരിയ്ക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാനും ഉലുവാവെള്ളം നല്ലതാണ്. മാത്രമല്ല, ഇത് വയര്‍ നിറഞ്ഞ തോന്നലുമുണ്ടാക്കും. ഇതെല്ലാം തടി കുറയ്ക്കാനും ചാടിയ വയര്‍ കുറയ്ക്കാനും നല്ലതാണ്. ഉലുവാ കുതിര്‍ത്ത വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശം തേടണം.ചായ, കാപ്പി ശീലങ്ങള്‍ രാവിലെ പലര്‍ക്കുമുള്ള ഒന്നാണ്. ഇത് രാവിലെ, പ്രത്യേകിച്ചും വെറുംവയറ്റില്‍ അത്ര നല്ല ശീലമല്ല. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. മാത്രമല്ല, പാലൊഴിച്ച ചായ പോലുള്ളവ കൊഴുപ്പിനുള്ള കാരണവുമാണ്. ഇതിന് പരിഹാരമായി കുടിയ്ക്കാവുന്നതാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ തടി കുറയ്ക്കുന്നത് അടക്കമുള്ള ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഫാറ്റ് ഓക്‌സിഡേഷന് സഹായിക്കുന്നു. രാവിലെ ചായ, കാപ്പി ശീലങ്ങളുള്ളവര്‍ ഗ്രീന്‍ ടീയിലേയ്ക്ക് മാറാം.ജിഞ്ചര്‍ ടര്‍മറിക് ടീ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇതിന് ഏറെ ആരോഗ്യഗുണങ്ങളുമുണ്ട്. ഇഞ്ചി കൊഴുപ്പയലിയിച്ച് കളയാന്‍ ഏറെ നല്ലതാണ്. മഞ്ഞളും കൊഴുപ്പ് കുറയ്ക്കാന്‍ ഏറെ നല്ലതു തന്നെയാണ്. ഇവ രണ്ടും ചേര്‍ത്ത് തിളപ്പിച്ച വെളളം രാവിലെ കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്നു. ഇതാണ് ജിഞ്ചര്‍ ടര്‍മറിക് ടീ എന്ന പേരില്‍ അറിയപ്പെടുന്നത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇതിന് ഏറെ ആരോഗ്യഗുണങ്ങളുമുണ്ട്. ഇഞ്ചി കൊഴുപ്പയലിയിച്ച് കളയാന്‍ ഏറെ നല്ലതാണ്. മഞ്ഞളും കൊഴുപ്പ് കുറയ്ക്കാന്‍ ഏറെ നല്ലതു തന്നെയാണ്. ഇവ രണ്ടും ചേര്‍ത്ത് തിളപ്പിച്ച വെളളം രാവിലെ കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്നു. ഇതാണ് ജിഞ്ചര്‍ ടര്‍മറിക് ടീ എന്ന പേരില്‍ അറിയപ്പെടുന്നത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.ഈ പാനീയങ്ങൾ എല്ലാം വയർ കുറയാൻ ഏറെ ഗുണകരമാണ്.
It is enough to drink these in the morning to reduce the stomach